കേരളം

നോ കമന്റ്‌സ് എന്നു പോലും ഞാന്‍ പറയില്ല; ശബരിമല വിധിയെപ്പറ്റി കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയെപ്പറ്റി അഭിപ്രായം പറയാനില്ലെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇതു സുപ്രിം കോടതിയും ഭക്തരും തമ്മിലുള്ള പ്രശ്‌നമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച വിധിക്കെതിരെ പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് കമല്‍ഹാസന്റെ പ്രതികരണം. ഭക്തരുടെ സംഘടനകളുടെയും സംഘപരിവാറിന്റെയും നേതൃത്വത്തില്‍ രാജ്യത്ത് പലയിടത്തും വിധിക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്.

''ശബരിമല പ്രശ്‌നത്തിലുള്ളത് സുപ്രിം കോടതിയും ഭക്തരും തമ്മിലുള്ള പ്രശ്‌നമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഞാന്‍ ഒരു കാഴ്ചക്കാരന്‍ മാത്രമാണ്. അതിനെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ല. ഇക്കാര്യത്തില്‍ നോ കമന്റ്‌സ് എന്നു പോലും പറയാന്‍ ഞാനില്ല''- കമല്‍ഹാസന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍