കേരളം

മുന്‍ കാമുകിയുമായുള്ള ഫോണ്‍ സല്ലാപം വിനയായി; മാസങ്ങളായി പൊലീസിനെ വട്ടംകറക്കിയ കള്ളന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

രു മൊബൈല്‍ നമ്പര്‍ എടുത്താല്‍ കുറച്ച് ദിവസം ഉപയോഗിക്കും. പൊലീസ് പുതിയ നമ്പര്‍ തപ്പിപ്പിടിച്ച് വരുമ്പോഴേക്കും ആള്‍ പുതിയ നമ്പര്‍ എടുത്തുകാണു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പൊലീസിനെ നെട്ടോട്ടമോടിച്ച കള്ളനെ കുടുക്കാന്‍ അവസാനം കാമുകി തന്നെ വേണ്ടിവന്നു. വിവിധ മോഷണക്കേസുകളില്‍ പ്രതിയായ അഭിജിത്തിനാണ് പ്രണയം കുരുക്കായി മാറിയത്. ഇയാള്‍ക്കായി അന്യ സംസ്ഥാനങ്ങളില്‍ അടക്കം വലവിരിച്ച് കാത്തിരിക്കുകയായിരുന്നു പൊലീസ്. എന്നാല്‍ എല്ലാവരേയും വിദഗ്ധമായി അഭിജിത്ത് പറ്റിച്ച് കടന്നു കളയും. ഇത്തവണ പൊലീസ് കളിയൊന്ന് മാറ്റി. കാമുകിയെ മുന്നില്‍ നിര്‍ത്തിയുള്ള തന്ത്രത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് മൂക്കും കുത്തി വീണു. 

വിവിധ സംസ്ഥാനങ്ങളിലായി ഒളിച്ചു കഴിയുകയായിരുന്നു അഭിജിത്ത്. എന്നാല്‍ ഒളിവില്‍ കഴിയുമ്പോഴും മുന്‍ കാമുകിയെ വിളിച്ച് സല്ലപിക്കാന്‍ അഭിജിത്ത് മറക്കാറില്ല. ഈ ഫോണ്‍ വിളികളാണ് ഇയാളെ കുടുക്കിയത്. ഒരു ഫോണ്‍ നമ്പര്‍ കുറച്ച് ദിവസം മാത്രമേ ഇയാള്‍ ഉപയോഗിച്ചിരുന്നുള്ളൂ. ടെലിഫിലിമുകളിലും പരസ്യങ്ങളിലും അഭിനയിച്ചിരുന്നതിനാല്‍ സിനിമ മേഖലയില്‍ ഒട്ടേറെ സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാല്‍ നമ്പര്‍ മാറ്റുന്നതിനാല്‍ ഈ വഴി ഇവരിലേക്ക് എത്താന്‍ പൊലീസിനായില്ല. 

വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച ഫോണ്‍ നമ്പറുകളിലേക്കും പുറത്തേക്കുമുള്ള വിളികളെല്ലാം വിഫലമായി. ഒടുവിലാണ് സുഹൃത്തുക്കളില്‍ നിന്ന് മുന്‍ കാമുകിയുടെ വിവരങ്ങള്‍ ലഭിക്കുന്നത്. ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നടത്തിയ അന്വേഷണത്തിലാണ് വൈറ്റിലയില്‍ നിന്ന് ഇയാള്‍ പിടിയിലാവുന്നത്. അഭിജിത്തും സഹായി രോഹിത്തുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

നെഹ്‌റു പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈല്‍ മോഷ്ടിച്ച കേസില്‍ അടക്കം നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാള്‍. തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മോഷ്ടാക്കളെ സംസ്ഥാനത്ത് എത്തിച്ച് ആസൂത്രിത മോഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണ് അഭിജിത്ത് എന്നാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ