കേരളം

കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച് കാറിലെത്തിയ സംഘം താക്കോലുമായി കടന്നു, പെരുവഴിയിലായി യാത്രക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ച് കാറിലെത്തിയ സംഘം താക്കോല്‍ എടുത്തു കൊണ്ടു പോയി. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി. 

രാത്രി ഒന്‍പതു മണിയോടെ കലൂരിലാണു സംഭവം. കെഎസ്ആര്‍ടിസി പാല കൊന്നക്കാട് ബസിലെ ഡ്രൈവര്‍ സാജു ചാക്കോയെയാണ് കാറിലെത്തിയ രണ്ടു പേര്‍ മര്‍ദിച്ചത്. കലൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് തിരിയുന്നതിനിടയില്‍ ബസിന്റെ പുറകുവശം കാറില്‍ തട്ടിയിരുന്നു.

കാറിലെ യാത്രക്കാരായ രണ്ടു പേര്‍ ബസിനുളളില്‍ കയറി ഡ്രൈവറെ മര്‍ദിക്കുകയും ബസിന്റെ താക്കോലുമായി കടന്നു കളയുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഡ്രൈവര്‍ സാജുവിന്റെ വയറിനു പരുക്കുണ്ട്. കറുത്ത ടീ ഷര്‍ട്ടു ധരിച്ച ഒരു പയ്യനും വെളള ഷര്‍ട്ട് ധരിച്ച മറ്റൊരാളുമാണ് ഡ്രൈവറെ മര്‍ദിച്ചതെന്ന് കണ്ടക്ടര്‍ അനൂപ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല