കേരളം

പ്രളയക്കെടുതി ധനസമാഹരണത്തിന് മന്ത്രിമാര്‍ വിദേശത്ത് പോകേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;  അപേക്ഷ നിരസിച്ചത് അംഗീകരിക്കുന്നുവെന്ന് ചീഫ് സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരള പുനര്‍നിര്‍മ്മാണം ലക്ഷ്യമാക്കി വിദേശത്ത് നിന്നും ധനസമാഹരണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി.  മന്ത്രിമാരുടെ അപേക്ഷ നിരസിക്കുന്നതായി വിദേശകാര്യമന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചു. സംസ്ഥാനത്തെ 16 മന്ത്രിമാരാണ് വിദേശയാത്രയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. 

മുഖ്യമന്ത്രിക്കും നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് യാത്രാനുമതി നിഷേധിച്ചിരുന്നു. വിദേശയാത്രാനുമതി നല്‍കാത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരുമായി ഏറ്റമുട്ടലിനില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. 


 പ്രളയക്കെടുതി ധനസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ യുഎഇയിലേക്ക് യാത്ര തിരിക്കും. അബുദബിയില്‍ പ്രവാസി സംഘടനകളുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം 21 നാണ് തിരികെ മടങ്ങുന്നത്. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു