കേരളം

ഇന്ന് അര്‍ധരാത്രിമുതല്‍ ശബരിമല സംരക്ഷണ സമിതിയുടെ ഹര്‍ത്താല്‍; വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്നു പ്രഖ്യാപനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തിന് എതിരെ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് ശബരിമല സംരക്ഷണ സമിതി. 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം.

മുഖ്യമന്ത്രി ഹിന്ദുക്കളെ വെല്ലുവിളിക്കുകയാണെന്ന് അന്താരാഷ്ട്രാ ഹിന്ദു പരിഷത്ത് സെക്രട്ടറി പ്രതീഷ് വിശ്വനാഥന്‍ പറഞ്ഞു. ആ വെല്ലുവിളി ഏറ്റെടുക്കുന്നു. ശബരിമലയില്‍ കയറാന്‍ വരുന്ന അവിശ്വാസികളെയും അവര്‍ക്കു സംരക്ഷണം നല്കാന്‍ ശ്രമിക്കുന്ന പൊലീസിനെയും തടയുമെന്നും പ്രതീഷ് വിശ്വനാഥന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്നു പ്രഖ്യാപിച്ച ഹിന്ദു പരിഷത്ത് നേതാവ് പരമാവധി അയ്യപ്പ ഭക്തര്‍ അഞ്ചു ദിവസം താമസിക്കാന്‍ തയ്യാറായി നിലക്കല്‍ എത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലായിടത്തും അയ്യപ്പ ഭക്തര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനും ആഹ്വാനമുണ്ട്. 

ശബരിമല വിഷയത്തിനു പരിഹാരമുണ്ടായില്ലെങ്കില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് നേരത്തെ അന്താരാഷ്ട്രാ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്