കേരളം

'കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, കെപി ശശികല...അടി തുടങ്ങിയപ്പോള്‍ ഇവര്‍ അപ്രത്യക്ഷരായി;  ഒരു ബിജെപി നേതാവിന് പോലും പരിക്കേറ്റില്ല, തല്ലു കൊണ്ടോടിയത് പ്രവര്‍ത്തകര്‍'

സമകാലിക മലയാളം ഡെസ്ക്

ബരിമല യുവതീപ്രവേശനത്തിന് എതിരെ നിലയ്ക്കലില്‍ നടന്ന അക്രമസംഭവങ്ങളില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് എ.എ റഹീം. ഒരു ബിജെപി നേതാവിന് പോലും ഇന്ന് പരിക്കേറ്റിട്ടില്ല.തല്ലു കൊണ്ടോടിയതു പ്രവര്‍ത്തകര്‍ മാത്രം എന്ന് റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

പൊലീസ് നടപടി തുടങ്ങുന്നതിനു മിനിട്ടുകള്‍ക്ക് മുന്‍പ് പമ്പയിലും നിലയ്ക്കലും ഉണ്ടായിരുന്നു...കെ സുരേന്ദ്രന്‍,എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, കെപി ശശികല...അടി തുടങ്ങിയപ്പോള്‍ മുതല്‍ ഇവര്‍ അപ്രത്യക്ഷരായി.അക്രമി സംഘത്തെ പൊലീസ് പായിച്ചു കഴിഞ്ഞപ്പോള്‍ എവിടെ നിന്നെന്നില്ലാതെ സുരേന്ദ്രന്‍ ചാനല്‍ മൈക്കിന് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്