കേരളം

നിലയ്ക്കലില്‍ പൊലീസ് വിരട്ടിയോടിച്ച സമരക്കാര്‍ തിരിച്ചെത്തി, പന്തല്‍ പുനസ്ഥാപിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:  നിലയ്ക്കലില്‍ പൊലീസ് വിരട്ടിയോടിച്ച സമരക്കാര്‍ തിരിച്ചെത്തി. പൊലീസ് പൊളിച്ച സമരപ്പന്തല്‍ പുനസ്ഥാപിച്ചിട്ടുണ്ട്. നാമജപവും ശരണം വിളികളുമായി പ്രതിഷേധക്കാര്‍ ഇവിടെ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്.

വാഹനങ്ങള്‍ തടഞ്ഞു പരിശോധിക്കുകയും യുവതികളെ ഇറക്കിവിടുകയും ചെയ്തതിനെത്തുടര്‍ന്ന് രാത്രിയാണ്  സമരക്കാരെ പൊലീസ് വിരട്ടിയോടിച്ചത്. ഇവരുടെ സമരപ്പന്തല്‍ പുലര്‍ച്ചെ പൊൡച്ചുനീക്കിയിരുന്നു. രാവിലെ ഇവര്‍ തിരിച്ചെത്തുകയായിരുന്നു.

പത്തനംതിട്ട എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാവിലെ ആറ് മണിയോടെയാണ് പന്തല്‍ പൊലീസ് പൊളിച്ചു നീക്കിയത്. ആചാര സംരക്ഷണ സമിതിയ പ്രവര്‍ത്തകരെയെല്ലാം ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതിന് ശേഷമായിരുന്നു പന്തലടക്കം പൊളിച്ച് നീക്കിയത്.

പതിനൊന്ന് ദിവസമായി ഇവിടെ പ്രാര്‍ത്ഥനാ യജ്ഞം നടന്നു വരികയായിരുന്നു. എന്നാല്‍ ശബരിമല നട ഇന്ന് തുറക്കാനിരിക്കെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് പൊലീസ് നടപടി. പന്തല്‍ പൊളിച്ചു നീക്കിയതിന് പിന്നാലെ ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുവാനുള്ള ശ്രമം തുടങ്ങി.പുലര്‍ച്ചെ പമ്പയിലേക്കെത്തിയ കെഎസ്ആര്‍ടിസി ബസ് ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

ബസിലെ യാത്രക്കാരെ തടയില്ല. ഇവിടെ എത്തുന്ന സ്ത്രീകളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കും എന്നായിരുന്നു ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രകോപനപരമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്