കേരളം

മാധവിയ്ക്ക് മല കയറാം; പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തെത്തിക്കുമെന്ന് ഡിജിപി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല ക്ഷേത്രദര്‍ശനത്തിനായി എത്തിയ ആന്ധ്രാ സ്വദേശി മാധവിക്ക് ദര്‍ശനം നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മാധവി ആവശ്യപ്പെട്ടാല്‍ പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്തെത്തിക്കുമെന്ന് ഡിജിപി പറഞ്ഞു.

ഇന്ന് രാവിലെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മാധവി എന്ന 40 കാരിയെ പ്രതിഷേധക്കാന്‍ തടഞ്ഞതിനെത്തുടര്‍ന്ന് അവര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങേണ്ടിവന്നു. പൊലീസ് സംരക്ഷണത്തില്‍ സ്വമി അയ്യപ്പന്‍ റോഡിലൂടെ 100മീറ്ററോളം മുന്നോട്ടുപോയെങ്കിലും കുറച്ചുദൂരത്തിന് ശേഷം പൊലീസ് പിന്മാറിയതോടെ സമരക്കാരുടെ പ്രതിഷേധം ഭയന്ന് ഇവര്‍ മല ചവിട്ടുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. 

പരമ്പരാഗത പാത കടക്കുന്നതുവരെ പൊലീസ് ഇവരെ അനുഗമിച്ചു. ഇവിടെ ഉണ്ടായിരുന്ന പ്രതിഷേധക്കാരെ പൊലീസ് ബലമായി പിടിച്ചുനീക്കി സുഗമമായ യാത്രക്ക് സൗകര്യമൊരുക്കി. എന്നാല്‍ മറ്റൊരു വഴിയിലൂടെ പ്രതിഷേധക്കാര്‍ എത്തിയതിനെത്തുടര്‍ന്ന് അവരെ മറികടന്ന് മല ചവിട്ടാന്‍ ഇല്ലെന്ന് വ്യക്തമാക്കി ഇവര്‍ പമ്പയിലേക്ക് തിരികെ പോരുകയായിരുന്നു. 

ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനായി ശബരിമലയില്‍ മൂന്ന് താത്കാലിക പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ഡിജിപി പറഞ്ഞു. നിലയ്ക്കല്‍, പമ്പ, വടശേരിക്കല്‍ എന്നിവിടങ്ങളിലാണ് പ്രത്യേക പൊലീസ് സ്റ്റേഷനുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു