കേരളം

രാഹുല്‍ ഈശ്വറിനെ സന്നിധാനത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന അയ്യപ്പധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സന്നിധാനത്തുനിന്നുമാണ് രാഹുലിനെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശബരിമലയിലും കാനനപാതയിലും അയ്യപ്പ ധര്‍മ്മ സേനയുടെ സമരങ്ങള്‍ക്ക് രാഹുല്‍ ഈശ്വറാണ് നേതൃത്വം നല്‍കിയത്. 

രാവിലെ മുതല്‍ പമ്പയിലും നിലയ്ക്കലിലും പ്രതിഷേധക്കാര്‍ ശബരിമലയിലേക്ക് എത്തുന്നവരെ തടയുകയായിരുന്നു. വാഹനങ്ങള്‍ കയറി പരിശോധിച്ച് യുവതികളെ ബലംപ്രയോഗിച്ച് പുറത്ത് ഇറക്കി വിടുകയായിരുന്നു. രാവിലെ ആന്ധ്ര സ്വദേശിനിയായ യുവതിയെയും ചേര്‍ത്തല സ്വദേശിനി ലിബി എന്ന യുവതിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. 

ആന്ധ്ര സ്വദേശിനി പമ്പയില്‍ നിന്ന് പരമ്പരാഗത പാത വഴി ഏറെ ദൂരം മുന്നോട്ടുപോയിരുന്നു. എന്നാല്‍ പൊലീസ് പിന്‍വാങ്ങിയ തക്കത്തിന് പ്രതിഷേധക്കാരെത്തി ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു. സമരക്കാരുടെ പ്രതിഷേധം അക്രമ സ്വഭാവത്തിലേക്ക് മാറുന്നു എന്നു കണ്ടതോടെയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായത്. രാവിലെ സമരം നടത്തിയ തന്ത്രികുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍