കേരളം

സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളില്ല, സ്ത്രീകള്‍ വരില്ലെന്നാണ് കരുതുന്നതെന്നും ദേവസ്വം ബോര്‍ഡ് പസിഡന്റ്‌

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ക്ക് വേണ്ട പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ആര് വന്നാലും ബോര്‍ഡിന് പ്രതിഷേധം ഇല്ല. എന്നാല്‍ സ്ത്രീകള്‍ വരുമെന്ന് കരുതുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു. 

വിവാദ വിഷയങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്നും, പൂജാ കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധയെന്നും മേല്‍ശാന്തി വി.എം.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ശബരമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ തടയില്ലെന്നും, ആചാരങ്ങളെ കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നുമാണ് പ്രതിഷേധ സമരം നടത്തുന്ന ആചാര സംരക്ഷണ പ്രവര്‍ത്തകരുടെ നിലപാട്. 

എന്നാല്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും ശ്രമം വന്നിരുന്നു. ഇതോടെ നിലയ്ക്കലിലും എരുമേലിയിലും പമ്പയിലും പൊലീസ് സുരക്ഷ കര്‍ശനമാക്കി. നിലയ്ക്കലിലെ സമരപന്തലും പൊലീസ് പൊളിച്ചു നീക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്