കേരളം

പിണറായി പട്ടാളത്തെ ഇറക്കിയാലും പെണ്ണുങ്ങളെ കയറ്റില്ലെന്ന് യുവമോര്‍ച്ച ; നിലയ്ക്കലില്‍ സംഘര്‍ഷം, നിരോധനാജ്ഞ ലംഘിച്ചവരെ അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

 നിലയ്ക്കല്‍ :  നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ പ്രതിഷേധ പ്രകടനം നടത്താനൊരുങ്ങിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് പ്രകാശ് ബാബു ഉള്‍പ്പടെ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്.
 
പിരിഞ്ഞു പോകണമെന്ന് പൊലീസ് പലതവണ അഭ്യര്‍ത്ഥിച്ചിട്ടും യുവമോര്‍ച്ചാ നേതാക്കള്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.  സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. 

 പിണറായി പട്ടാളത്തിനെ ഇറക്കിയാലും സന്നിധാനത്ത് ഒരു വനിതയും കയറില്ല. ചത്താലും സ്ത്രീകള്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു പ്രതിഷേധം. സന്നിധാനത്തുള്‍പ്പടെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ പൊലീസ് വാനിലേക്ക് കയറുമ്പോള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

41 യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള നേരത്തേ മാധ്യമങ്ങളോട് വ്യക്തമക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍