കേരളം

രാഹുല്‍ ഈശ്വറിനേയും സംഘത്തേയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

റാന്നി: ഇന്നലെ ശബരിമല നിലക്കലില്‍ വെച്ച് അറസ്റ്റിലായ അയ്യപ്പധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വറും സംഘവും അറസ്റ്റില്‍. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പടെയുള്ള സംഭവങ്ങളിലാണ് രാഹുല്‍ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.  രാവിലെ റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ അവലോകന യോഗത്തിന് എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകളെ വരെ പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിക്കുന്ന അവസ്ഥയായിരുന്നു ഇന്നലെ നിലക്കലില്‍ അരങ്ങേറിയത്. ഇക്കാര്യത്തില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.

സമാന സംഭവത്തില്‍ അറസ്റ്റിലായ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രജീഷ് ഗോപിനാഥിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍