കേരളം

തീരുമാനം ഇന്ന് അറിയാം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല വിഷയം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായകയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ത്രീപ്രവേശനവിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്നാണ് സൂചന. പുനഃപരിശോധന ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റെ എ. പത്മകുമാറും പറഞ്ഞ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കും. 

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സാവകാശം ചോദിക്കണമെന്ന ആവശ്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. തുലമാസ പൂജക്ക് നടതുറക്കുന്നതിന് മുന്നോടിയായി ദേവസ്വംബോര്‍ഡ് ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത സമവായ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തന്ത്രികുടുംബം, പന്തളം കൊട്ടാരം, യോഗക്ഷേമസഭ, അയ്യപ്പസേവാസമാജം, അയ്യപ്പസേവസംഘം എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. പുനപരിശോധനഹര്‍ജിയില്‍ തീരുമാനമാകാത്തതിനാലാണ് ചര്‍ച്ച പരാജയപ്പെട്ടത്. നിയമവിദഗ്ധരുമായ കൂടിയാലോചിച്ച് ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് അന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു