കേരളം

പ്രധാനമന്ത്രിയുടെ വാക്കിന് വിലയില്ലെന്ന് പിണറായി വിജയന്‍; മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് വാക്കാല്‍ അനുമതി നല്‍കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രധാനമന്ത്രിയുടെ വാക്കിന് വിലയില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് പ്രധാനമന്ത്രി വാക്കാല്‍ അനുമതി നല്‍കിയിരുന്നെന്നും എന്നാല്‍ പിന്നീട് അത് നിഷേധിക്കുന്ന സമീപനം സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായില്‍ മലയാളി സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശരാജ്യങ്ങളില്‍ നിന്നും പണം സ്വരൂപിച്ച് നവകേരളം സൃഷ്ടിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് തിരിച്ചടിയേറ്റത്. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വിദേശത്തേക്ക് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല.  കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രമാണ് ദുബായില്‍ പോകാന്‍ അനുമതി നല്‍കിയത്.

ഈ മാസം 17 മുതല്‍ 21 വരെ വിദേശ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് ശേഖരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. മറ്റു മന്ത്രിമാര്‍ ഖത്തര്‍, കുവൈത്ത്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ജര്‍മനി, യുഎസ്, കാനഡ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളാണ് സന്ദര്‍ശിക്കാനിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ