കേരളം

രഹന ഫാത്തിമയെ പുറത്താക്കിയില്ലെങ്കില്‍ ബിഎസ്എന്‍എല്‍ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

സമകാലിക മലയാളം ഡെസ്ക്

 എറണാകുളം :  ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ ജോലിയില്‍ നിന്നും പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എന്‍ എല്ലിന് ഭീഷണി. കമ്പനിയുടെ ഹെല്‍പ് ഡെസ്‌ക്കിന്റെ പേജിലാണ് ഏഴായിരത്തിലധികം കമന്റുകളിലായി പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. 

അയ്യപ്പനെ അധിക്ഷേപിക്കുകയും ശബരിമലയെ കലാപഭൂമിയാക്കുകയും ചെയ്യാന്‍ ശ്രമിച്ചതിന് ടെര്‍മിനേറ്റ് ചെയ്യണമെന്നുമാണ് വ്യാപകമായി ആവശ്യം ഉയര്‍ന്നിരിക്കുന്നത്. 

 മാധ്യമ പ്രവര്‍ത്തകയായ കവിതയ്‌ക്കൊപ്പമാണ് ഇരുമുടിക്കെട്ടുമായി രഹന മല കയറാന്‍ എത്തിയത്. രഹന മലകയറാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അവരുടെ പനമ്പിള്ളി നഗറിലെ വീട് അക്രമികള്‍ തകര്‍ത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം