കേരളം

ശബരിമലയിലേക്ക് പോയ മേരി സ്വീറ്റിയുടെ വീട് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു; മാതാപിതാക്കളെ ഭീഷണിപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയ്ക്ക് പോയ മേരി സ്വീറ്റിയുടെ (46) മുരുക്കുംപുഴയിലെയും ഇവരുടെ മാതാപിതാക്കള്‍ താമസിക്കുന്ന കഴക്കൂട്ടം മൈത്രിനഗറിലെയും വീടുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. മുരുക്കുംപുഴയിലെ വീട്ടിലെ മുഴുവന്‍ ജനാലകളും എറിഞ്ഞ് തകര്‍ത്തു. ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ മതില്‍ ചാടിക്കടന്നാണ് കല്ലേറ് നടത്തിയത്. 

കഴക്കൂട്ടത്തെ വീട്ടിലെത്തിയ പ്രവര്‍ത്തകര്‍ വൃദ്ധരായ ദമ്പതികളെ ഭീഷണിപ്പെടുത്തുകയും വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന കസേരകള്‍ വലിച്ചെറിയുകയും ചെയ്തു. അല്പ സമയത്തിനു ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിനു മുന്നിലൂടെ പ്രകടനം നടത്തി. വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് കഴക്കൂട്ടം അസി. കമ്മിഷണര്‍ അനില്‍കുമാര്‍ അറിയിച്ചു. മുരുക്കുംപുഴയിലെ വീട്ടില്‍ മംഗലപുരം പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു