കേരളം

'ഏതെങ്കിലും ഒരുത്തി ശബരിമലയില്‍ കയറിയതിന് മര്യാദയ്ക്ക് പ്രാര്‍ത്ഥിക്കാന്‍ എത്തുന്നവരെ തടയുകയാണ്'; തലയിൽ ഷോളിട്ടതിന് അമ്പലത്തിൽ കയറുന്നത് തടഞ്ഞ യുവതിയുടെ ഫേസ്ബുക്ക് ലൈവ് (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തലയില്‍ ഷോള്‍ ധരിച്ച് അമ്പലത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നുപറഞ്ഞു യുവതിയെ ക്ഷേത്രദര്‍ശനത്തില്‍ നിന്ന് തടഞ്ഞു. അഞ്ജന മേനോന്‍ എന്ന പാലക്കാട് സ്വദേശിക്കാണ് ക്ഷേത്രദര്‍ശനം നിഷേധിച്ചത്. താന്‍ ചികിത്സയിലാണെന്നും വെയില്‍ കൊള്ളാന്‍ പാടില്ലാത്തതുകൊണ്ടാണ് തലയില്‍ തുണി ഇട്ടിരിക്കുന്നതെന്നും പെണ്‍കുട്ടി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരും ഒപ്പമുണ്ടായിരുന്ന ആളുകളും ഇവരെ തടയുകയായിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് സംഭവം പുറത്തെത്തിയത്. പെരിന്തല്‍മണ്ണ തിരുമാന്താകുന്ന് അമ്പലത്തിലാണ് യുവതിയെ തടഞ്ഞത്. 

ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ അഞ്ജന കോഴിക്കോടേക്കുള്ള യാത്രാമധ്യേയാണ് പെരുന്തല്‍മണ്ണ തിരുമാന്താകുന്ന് അമ്പലത്തില്‍ എത്തിയത്.  ഈ സമയം അമ്പലം തുറക്കില്ലെന്ന് അറിയാമെന്നും പുറത്തുനിന്ന് തൊഴാം എന്ന് കരുതിയാണ് കയറിയതെന്നും യുവതി പറയുന്നു. എന്നാല്‍ തലയില്‍ മുണ്ടിട്ട് ക്ഷേത്രദര്‍ശനം അനുവദിക്കില്ലെന്നാണ് ഒരു കൂട്ടം ആളുകള്‍ പറഞ്ഞത്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ ഒരു കൂട്ടം സ്ത്രീകളെത്തി ഷോള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും പിന്നാലെ സെക്യൂരിറ്റി ജീവനക്കാരെത്തി ക്ഷേത്രത്തില്‍ കയറാന്‍ പാടില്ലെന്ന പറയുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.

അമ്പലത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയോട് തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. തലയില്‍ ട്രീറ്റ്‌മെന്റാണെന്നും വെയില്‍ കൊള്ളാന്‍ പാടില്ലാത്തതുകൊണ്ടാണ് ഷോള്‍ ഇട്ടിരിക്കുന്നതെന്നും യുവതി ആവര്‍ത്തിക്കുന്നു. അമ്പലത്തിന്റെ ഭാരവാഹികളാരുമില്ലെന്നും അവര്‍ വന്നതിന് ശേഷം തീരുമാനിക്കാമെന്നുമായിരുന്നു സെക്യൂരിറ്റി ജീവനക്കാരുടെ പ്രതികരണം. 

തലയില്‍കൂടി ഷോളിട്ടെന്ന് കരുതി മുസ്ലീം ആകുന്നില്ലെന്നും ശബരിമലയില്‍ ഏതെങ്കിലും ഒരുത്തി കയറി കാട്ടികൂട്ടിയെന്നു പറഞ്ഞ് മര്യാദയ്ക്ക് അമ്പലത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്നവരെ തടയുകയാണെന്നും യുവതി ആരോപിക്കുന്നു. എതിര്‍പ്പിനെത്തുടര്‍ന്ന് അമ്പലത്തില്‍ പ്രവേശിക്കാന്‍ സാധിക്കാതെ യുവതി മടങ്ങിപോകുകയാണുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു