കേരളം

റിവ്യൂ ഹര്‍ജിയുമായി ആരും സമീപിച്ചിട്ടില്ല ; സമീപിക്കുമ്പോള്‍ നിലപാട് അറിയിക്കാമെന്ന് മനു അഭിഷേക് സിംഗ്‌വി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. ദേവസ്വം ബോര്‍ഡോ കോണ്‍ഗ്രസോ തന്നെ സമീപിച്ചിട്ടില്ല. സമീപിച്ചാല്‍ നിലപാട് അപ്പോള്‍ അറിയിക്കാമെന്നും സിംഗ്‌വി വ്യക്തമാക്കി. 

ശബരിമല വിഷയത്തില്‍ മനു അഭിഷേക് സിംഗ്‌വിയെ കേസ് ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ കഴിഞ്ഞ ദിവസം ബോര്‍ഡ് യോഗത്തിന് ശേഷം അറിയിച്ചിരുന്നു. ശബരിമലയിലെ നിലവിലെ സ്ഥി്തിഗതികള്‍ രേഖപ്പെടുത്തിയിട്ടുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് നാളെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഇതിനിടെയാണ് സംഭവത്തില്‍ നിലപാട് അറിയിച്ച് മനു അഭിഷേക് സിംഗ്‌വി രംഗത്തെത്തിയത്. ശബരിമല കേസില്‍ നിലവില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായത് സിംഗ്‌വിയാണ്. ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്‍കുന്ന റിവ്യൂഹര്‍ജിയെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍