കേരളം

ശബരിമലയില്‍ ഓര്‍ഡിനന്‍സ് ഇറക്കേണ്ടത് കേന്ദ്രം; ശ്രീധരന്‍പിള്ള ജനങ്ങളെ വിഡ്ഢികളാക്കുന്നു; തന്ത്രിമാരെ അവഹേളിക്കരുതെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല തന്ത്രിമാരെയും, പന്തളം രാജകുടുംബത്തെയും സര്‍ക്കാര്‍ അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് പ്രതിഷേധാര്‍ഹമാണ്. സുപ്രീം കോടതി വിധിയില്‍ സര്‍ക്കാര്‍ അവധാനതയോടെ പ്രശ്‌നപരഹാരത്തിന് ശ്രമിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് ചെന്നിത്തല പറഞ്ഞു. 

സംസ്ഥാന സര്‍ക്കാര്‍ റിവ്യൂഹര്‍ജി നല്‍കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം. ഭരണഘടനയെകുറിച്ച് നല്ല അറിവുള്ള അഭിഭാഷകനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. നിയമസഭ പ്രമേയം പാസാക്കിയാല്‍ മാത്രമേ കേന്ദ്രത്തിന് ഇടപെടാനാവൂ എന്ന ശ്രീധരന്‍പിള്ളയുടെ അഭിപ്രായം ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.കേരളത്തിന്റെ സ്വത്താണ് ശബരിമല. ശബരിമലയിലെ അധികാരവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളുമായി യാതൊരു തര്‍ക്കവുമില്ല. ഇവിടെ കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിര്‍മ്മാണം നടത്താം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കേന്ദ്രമാണ് നിയമനിര്‍മ്മാണം നടത്തേണ്ടത്. അത് ശ്രീധരന്‍പിള്ള സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ഇതിനായി കേരളനിയമസഭ സമ്മേളനം വിളിച്ചുകൂട്ടേണ്ടതില്ല. എന്നാലേ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. 

ശഭരിമലയിലെ സുപ്രീം കോടതി വിധി മറകടക്കാന്‍ വേണ്ടി കേന്ദ്രത്തിന് മാത്രമെ കഴിയൂ. കേന്ദ്രം ഇതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ മോദി സര്‍ക്കരിനെ സംരക്ഷിക്കുന്നതിന് വേണ്ടി ശ്രധീരന്‍ പിളള ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ബിജെപി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോയെന്നും ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയത്തില്‍ ബിജെപിയും സിപിഎമ്മും  തുടക്കും മുതലേ കള്ളക്കളി കളിക്കുയാണ്. ഇതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. ഇതിനെ രാഷ്ട്രീയ വത്കരിക്കാന്‍ കോണ്‍ഗ്രസില്ല. ഇക്കാര്യത്തില്‍ ശരിയായ നിലപാട് യുഡിഎഫിന്റെതും കോണ്‍ഗ്രസിന്റെതുമാണ്. സിപിഎമ്മിന്റെ അമിതാവേശവും മന്ത്രിമാരുടെ അപക്വമായ നടപടികളും സ്ഥിതി വഷളാക്കാനേ ഉപകരിക്കൂ എന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍