കേരളം

മറൈന്‍ ഡ്രൈവില്‍ 'മുടിയന്മാരുടെയും ഫ്രീക്കന്മാരുടെയും' സംഗമം; ടിക് ടോകും ഡബ്‌സ്മാഷും അവതരിപ്പിച്ച് കഴിവുകളുടെ പ്രകടനം, സമൂഹ നന്മ  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സമൂഹ നന്മ എന്ന ആശയത്തെ മുന്‍നിര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ടിക് ടോക് , ഡബ്‌സ്മാഷ് വീഡിയോകള്‍ അവതരിപ്പിക്കുന്ന യുവാക്കള്‍  കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒത്തു ചേര്‍ന്നു. നൂറിലധികം പേര്‍ പങ്കെടുത്ത ഈ ഒത്തു ചേരലില്‍ നിരവധിപേര്‍ ഡബ്‌സ് മാഷുകള്‍ അവതരിപ്പിച്ചു.  

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുടിയന്മാരും ഫ്രീക്കന്മാരും ചേര്‍ന്ന് പാട്ടും ഡാന്‍സും അവതരിപ്പിച്ച് മറൈന്‍ ഡ്രൈവിനെ സജീവമാക്കി. സമൂഹ മാധ്യമങ്ങളില്‍ ടിക് ടോക്, ഡബ്‌സ് മാഷ് വീഡിയോകള്‍ അവതരിപ്പിച്ച് ശ്രദ്ധേയരായ  യുവാക്കളാണ്  ഒത്തു ചേരലിന് മുന്‍കൈയെടുത്തത്. സമൂഹത്തെ സഹായിക്കുക എന്ന ലക്ഷ്യമാണ് ഈ കൂട്ടായ്മയിലേക്ക്  നയിച്ചതെന്ന് പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി.

അവരവരുടെ  കഴിവുകള്‍ക്ക് ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യവും പരിപാടിക്ക് പിന്നിലുണ്ടെന്നും ഇവര്‍ പറയുന്നു. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വിപുലമായ ഒത്തുചേരലിനു ഒരുങ്ങുകയാണ് കലാകാരന്മാരുടെ ഫ്രീക് കൂട്ടായ്മ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി