കേരളം

ശബരിമല ദർശനം : രഹന ഫാത്തിമയെ സ്ഥലംമാറ്റി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ശബരിമലയിൽ പ്രവേശനത്തിനെത്തിയ രഹന ഫാത്തിമക്കെതിരെ ബിഎസ്എൻഎല്ലിന്റെ നടപടി. രവിപുരം ബ്രാഞ്ചിലേക്കാണ് മാറ്റിയത്. എറണാകുളം ബിസിനസ് ഏരിയയിലെ ഉദ്യോഗസ്ഥയായിരുന്നു രഹന ഫാത്തിമ. രഹന ഫാത്തിമയുടെ ശബരിമല സന്ദർശനം വിവാദമായിരുന്നു. ഇതേത്തുടർന്ന് ഇക്കാര്യം പരിശോധിക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിരുന്നു.  

കേന്ദ്രസർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമോ ജീവനക്കാരോ ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താൻ കൂട്ടുനിൽക്കില്ല. വ്യക്തിതാത്പര്യങ്ങളുടെ പേരിൽ ഏതെങ്കിലും ജീവനക്കാർ ശബരിമല വിഷയത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പെരുമാറിയിട്ടുണ്ടെങ്കിൽ രാജ്യത്തെ നിയമം അനുസരിച്ചുള്ള ശിക്ഷ നടപ്പിലാക്കുമെന്നും ബി.എസ്.എൻ.എൽ അധികൃതർ അറിയിച്ചിരുന്നു. 

ശബരിമല ദർശനത്തിനെത്തിയ രഹന ഫാത്തിമക്കെതിരെ ബിഎസ്എൻ പേജിലും രൂക്ഷ വിമർശനം ഉയർന്നിരുന്നു. ബിഎസ്എന്‍എല്‍ ജോലിക്കാരിയായ രഹനയെ പുറത്താക്കണമെന്നായിരുന്നു ആവശ്യം ഉയർന്നത്. വ്രതം എടുക്കാതെ മല കയറാനെത്തിയെന്നും അയ്യപ്പനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി വിമർശന പ്രളയമാണ് കമന്‍‌റ് ബോക്സിൽ.  ബിഎസ്എന്‍എല്‍ ബഹിഷ്കരിക്കുമെന്ന ഭീഷണികളും കൂട്ടത്തിലുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍