കേരളം

തളര്‍ന്നു പോകുമെന്ന് കരുതിയാണ് അടിയന്തിര ശസ്ത്രക്രിയ നടത്തിയത്; ഹനാന്‍ ഭാഗ്യമുള്ള, മനക്കരുത്തുള്ള ആപൂര്‍വ പെണ്‍കുട്ടി; ഇനി എഴുനേറ്റ് നടക്കാമെന്ന് ഡോക്ടര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാറപടത്തില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന ഹനാന് എഴുന്നേറ്റു നടക്കാമെന്നു ഡോക്ടര്‍. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹനാന്‍.

ഒന്നര മാസം ബല്‍റ്റ് ഉപയോഗിക്കണമെന്നാണ് ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശം. ഈ കാലയളവില്‍ നന്നായി ശ്രദ്ധിക്കണം. നട്ടെല്ലിനു പരുക്കേറ്റ ഹനാന്‍ ഭാഗ്യമുള്ള കുട്ടിയാണ്. ഇത്രവേഗം രോഗം ഭേദമാകുന്നത് അപൂര്‍വമാണ്. ഒരുപക്ഷേ തളര്‍ന്നു പോകാമായിരുന്നു. അതാണ് അടിയന്തിര ശസ്ത്രക്രിയ നിര്‍ദേശിച്ചതെന്നും  ഡോ. ഹാരൂണ്‍ പിള്ള പറഞ്ഞു. നിലവില്‍ കാലുകള്‍ നന്നായി സെന്‍സ് ചെയ്യുന്നുണ്ട്. നല്ല മനക്കരുത്തുള്ള അപൂര്‍വ പെണ്‍കുട്ടിയാണു ഹനാനെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

തനിക്കു ചികില്‍സയും ഫിസിയോതെറപ്പിയും മറ്റു സൗകര്യങ്ങളും ഒരുക്കിത്തന്ന ഡോക്ടറോടും ആശുപത്രിയോടും സഹായം ചെയ്ത സര്‍ക്കാരിനോടും നന്ദിയുണ്ടെന്നു ഹനാന്‍ പറഞ്ഞു. വീല്‍ചെയറിലായിരുന്നെങ്കിലും ഓണ്‍ലൈന്‍ മീന്‍ കച്ചവടത്തിനുള്ള തത്രപ്പാടിലായിരുന്നു ഹനാന്‍. മാധ്യമങ്ങളിലൂടെ തന്റെ സാഹചര്യവും ആവശ്യവും മനസ്സിലാക്കി ബാങ്കുകാര്‍ വിളിച്ചു വായ്പ നല്‍കുകയായിരുന്നെന്നും ഹനാന്‍ പറഞ്ഞു.

വണ്ടി തയാറായിട്ടുണ്ട്. സഹായിക്കാന്‍ ഡ്രൈവറുമുണ്ട്. ഫ്‌ലാറ്റുകളും മറ്റു റസിഡന്‍ഷ്യല്‍ ഏരിയയും ലക്ഷ്യമിട്ട് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ പിടിച്ച് മീന്‍ എത്തിച്ചു നല്‍കുന്നതിനാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം  കൊച്ചി തമ്മനത്തും കച്ചവടം ചെയ്യണമെന്നാണ് ആഗ്രഹം. ഇവിടെ രണ്ടിടങ്ങളില്‍ രാവിലെയും വൈകിട്ടും മീന്‍ വില്‍ക്കുമെന്ന് ഹനാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന