കേരളം

റെക്കോഡ് കളക്ഷനുമായി കെഎസ്ആർടിസി ; ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പ്രതിദിന വരുമാനത്തിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ 7.95 കോടി രൂപയാണ് കളക്ഷൻ ലഭിച്ചത്. ഇത് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനാണ്. ഇതിനു മുൻപ് കിട്ടിയ 7.6 കോടി രൂപയുടെ റെക്കോഡാണ് കെഎസ്ആർടിസി ഇന്നലെ മറികടന്നത്. 

തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്ന് അ​ഞ്ച് ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് കെ​എ​സ്ആ​ർ​ടി​സി റെ​ക്കാ​ർ​ഡ് വ​രു​മാ​നം നേ​ടു​ന്ന​ത്. ജ​നു​വ​രി​യി​ലും കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​തി​ദി​ന വ​രു​മാ​നം ഏ​ഴു കോ​ടി രൂപ പി​ന്നി​ട്ടി​രു​ന്നു. ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് മൂലം കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത് കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയായിരുന്നു. 

ബസുകളിൽ പതിക്കുന്ന പരസ്യങ്ങളിലൂടെ നൂറ് കോടിക്ക് മുകളില്‍ വരുമാനം ലഭിച്ചതും കെഎസ്ആര്‍ടിസിക്ക് നേട്ടമാണ്.  അഞ്ചു വര്‍ഷത്തേക്ക് പരസ്യം പതിക്കുന്നതിന് 161 കോടി രൂപയ്ക്കാണ് കരാറായിരിക്കുന്നത്. കരാറിലൂടെ 102 കോടി രൂപയുടെ നേട്ടം കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ