കേരളം

ഭക്തര്‍ക്ക് മുന്നില്‍ പിണറായി വിജയന്‍ മുട്ടുമടക്കിയെന്ന് മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഭക്തര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുട്ടുമടക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. അതേസമയം ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കുന്നത് അന്ധവിശ്വാസമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കി. ശബരിമലയില്‍ പ്രതിഷേധം നടത്തുന്നത് വിശ്വാസികളല്ല. സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്നും വിജയരാഘവന്‍ പറഞ്ഞു.സാമൂഹ്യവിരുദ്ധരെ മുന്‍നിര്‍ത്തി ബിജെപിയും പിന്നില്‍ നിന്ന് കോണ്‍ഗ്രസും കളിക്കുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.

ശബരിമല യുവതീപ്രവേശനത്തിന് കേരളത്തില്‍ 99 ശതമാനം വിശ്വാസികളും എതിരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ശബരിമലയില്‍ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസാണ്.  എല്‍ഡിഎഫ് സര്‍ക്കാരിന് ഇത് മനസിലാക്കാനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

പുനപരിശോധന ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് നിലപാട് പരിഹാസ്യമാണ്. ഒരു നിലപാടിലും ഉറച്ച് നില്‍ക്കാന്‍ ദേവസ്വം ബോര്‍ഡിനാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി ശരിയല്ലെന്ന് തന്നെയാണ് നിലപാട്. ജഡ്ജിമാരെ വിമര്‍ശിക്കുന്നില്ല. ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിധി മറികടക്കേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി