കേരളം

സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ധനവിലയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കും കുറഞ്ഞ ബസ് കൂലിയും ഉയര്‍ത്തണമെന്നത് ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

നിലവില്‍ കുറഞ്ഞ ബസ് കൂലി എട്ടുരൂപയാണ്. ഇത് പത്തുരൂപയാക്കി ഉയര്‍ത്തണമെന്നതാണ് ഇവരുടെ മുഖ്യ ആവശ്യം. കൂടാതെ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് അഞ്ചുരൂപയാക്കി നിജപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 15ന് സൂചനാ പണിമുടക്ക് നടത്താനാണ് തീരുമാനം. എല്ലാവിധ യാത്രാ സൗജന്യങ്ങളും നിര്‍ത്തലാക്കുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ