കേരളം

വൈക്കത്ത് ബിജെപി ഹർത്താൽ തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : ആർഎസ്എസ് കാര്യാലയത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വൈക്കത്ത് ഇന്ന് ബിജെപി ഹർത്താൽ ആചരിക്കുന്നു. വൈക്കം താലൂക്കിലാണ് ഹർത്താൽ.  രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ശബരിമല വിഷയത്തിൽ ഫേസ്ബുക്ക് പോസ്​റ്റിട്ട യുവതിയെ മർദിച്ചതിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണം. 

ശബരിമല യുവതി പ്രവേശത്തിന് അനുകൂലമായി സമൂഹമാധ്യമത്തിൽ കുറിപ്പിട്ട വിദ്യാർഥിനിക്കു പിന്തുണയായി ചൊവ്വാഴ്ച വൈകിട്ട് സിപിഎം സമ്മേളനം നടത്തി. സമ്മേളന ശേഷം പെൺകുട്ടിയെ മർദിച്ച യുവാവിന്റെ വീട്ടിലേക്കു ജാഥ നടത്തി. തിരികെ വരുമ്പോഴാണ് സിപിഎം, ആർഎസ്എസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. 

രാത്രിയോടെ വൈക്കം മഹാദേവക്ഷേത്രത്തിനു സമീപത്തെ ആർ.എസ്.എസ് കാര്യാലയത്തിനു നേരെ ബൈക്കിലെത്തിയവർ കല്ലെറിയുകയായിരുന്നു. ഈ സമയം കാര്യാലയത്തിനുള്ളിൽ ഉണ്ടായിരുന്ന ജില്ല സഹകാര്യവാഹ് സോമശേഖരൻ, താലൂക്ക് കാര്യവാഹക് മനു നാരായണൻ കുട്ടി എന്നിവർക്ക് പരിക്കേറ്റു.  ഇവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് പ്രദേശത്ത് നൂറുകണക്കിനു പ്രവർത്തകർ തടിച്ചുകൂടിയത് സംഘർഷാവസ്ഥ സൃഷ്​ടിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്