കേരളം

ഭക്തരെ നിയന്ത്രിക്കാനുളള നീക്കത്തിനെതിരെ ബിജെപി കോടതിയിലേക്ക്; പിണറായിയുടേത് കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്ന് ശ്രീധരന്‍പിളള

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുളള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി കോടതിയിലേക്ക്. ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള ആരോപിച്ചു. ഭക്തരെ നിയന്ത്രിക്കാനുളള ഇടത് സര്‍ക്കാരിന്റെ ശ്രമം വന്‍ചതിയാണ്. വിശ്വാസത്തിനെതിരായ വെല്ലുവിളിയാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന്റെ പിതൃസ്ഥാനീയത തട്ടിയെടുക്കാന്‍ എ കെ ജി സെന്റര്‍ ശ്രമിക്കുകയാണ്. സ്വന്തം വീടിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശം വ്യക്തിക്ക് എന്നപോലെ ക്ഷേ്ത്രത്തിന്റെ ഉടമസ്ഥാവകാശം പ്രതിഷ്ഠക്കാണ്. ക്ഷേത്രത്തിന്റെ ആചാരക്കാര്യങ്ങളില്‍ അന്തിമ വാക്ക് തന്ത്രിക്കാണ്. ഇക്കാര്യങ്ങള്‍ ഒന്നും മനസിലാക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ കാലം വലിച്ചെറിയുമെന്ന് ശ്രീധരന്‍ പിളള പറഞ്ഞു. കേരളം ഭരിക്കുന്ന അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറുമോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാന്‍  കഴിയുകയില്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞു. 

സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി നടപ്പാക്കുന്നത് തടഞ്ഞതിന് എതിരെയുളള കോടതിയലക്ഷ്യ ഹര്‍ജികളെ ഭയപ്പെടുന്നില്ല. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വിധിയെ വിമര്‍ശിക്കുന്നത് ജനങ്ങളുടെ അവകാശമാണെന്നും ശ്രീധരന്‍പിളള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍