കേരളം

വ്യഭിചാര കുറ്റം ആരോപിച്ചിട്ടുള്ള രണ്ട് എംഎല്‍എമാരുടെ നിയമസഭാ കക്ഷി നേതാവാണ് തന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ; മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തന്ത്രി പൂട്ടിപോയാല്‍ തുറക്കുമെന്ന് വെല്ലുവിളിക്കാന്‍ ശബരിമല സര്‍ക്കാര്‍ ഓഫീസല്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരന്‍. തന്ത്രി പൂട്ടിപോയാല്‍ ശബരിമല തുറക്കാനുള്ള നീക്കം ഭക്തജനങ്ങള്‍ കൈകാര്യം ചെയ്യും. ശബരിമല സര്‍ക്കാര്‍ ഓഫീസല്ല. ഭക്തജനങ്ങളെ  ആര്‍എസ്എസിലേക്ക് റിക്രൂട്ട് ചെയ്യുന്ന ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണ്. വ്യഭിചാര കുറ്റം ആരോപിച്ചിട്ടുള്ള രണ്ട് എംഎല്‍എമാരുടെ നിയമസഭാ കക്ഷി നേതാവാണ് തന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. 

യുഎഇ സന്ദര്‍ശനത്തില്‍ എത്ര തുക കിട്ടിയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയില്‍ മെച്ചമുണ്ടാക്കിയത് പാര്‍ട്ടിയാണ്.  പ്രവാസികളുടെ വോട്ടുറപ്പിക്കാനായിരുന്നു ഗള്‍ഫ് യാത്രയെന്നും മുരളീധരന്‍ പറഞ്ഞു.  
കേരള ബാങ്ക് തുടങ്ങാന്‍ യുഡിഎഫ് അനുവദിക്കില്ല. എന്തുവില കൊടുത്തും കേരള ബാങ്ക് തുടങ്ങാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല