കേരളം

ശബരിമല വിഷയം സംഘപരിവാർ ആളിക്കത്തിച്ചത്; പിണറായി വിജയന് പിന്തുണയുമായി ഡിഎംകെ

സമകാലിക മലയാളം ഡെസ്ക്

മനാമ: ശബരിമല യുവതി പ്രവേശന വിഷയം ആളിക്കത്തിച്ചതിന് പിന്നിൽ സംഘപരിവാർ ആണെന്ന് ഡി.എം.കെ നേതാവും കവിയത്രിയുമായ കനിമൊഴി പറഞ്ഞു. തമിഴ് സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനില്‍ എത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇത് പറഞ്ഞത്. 

ശബരിമല വിഷയത്തിൽ മുതലെടുപ്പ് നടത്തി സംഘ്പരിവാർ  തീയാളിക്കത്തിക്കുകയാണെന്നും കനിമൊഴി ആരോപിച്ചു. കേരളം എല്ലായ്പ്പോഴും ഒരു പുരോഗമന സംസ്ഥാനമാണ്. ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് രാഷ്ട്രീയമോ അല്ലാത്തതോ ആയ സമ്മർദങ്ങൾക്ക് വഴങ്ങാത്തതാണെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു. 

നേരത്തെ ഡിഎംകെ അധ്യക്ഷൻ സ്റ്റാലിനും സുപ്രീംകോടതി വിധിയെ സ്വാ​ഗതം ചെയ്ത് രം​ഗത്ത് വന്നിരുന്നു. പ്രായഭേദന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി ചരിത്രമാണെന്നും നമ്മൾ യഥാർത്ഥ സ്ത്രീ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി