കേരളം

കണ്ണൂരില്‍ ചരിത്രമെഴുതി അമിത് ഷാ, രാജ്യാന്തര വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരന്‍; വന്‍ സ്വീകരണം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തി. വിമാനത്താവളം ഔദ്യോഗികമായി തുറക്കും മുമ്പ് പ്രത്യേക അനുമതിയോടെയാണ് രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ അമിത് ഷാ എത്തിയത്. വിമാനത്താവളത്തിലും പരിസരത്തും അമിത് ഷായെ സ്വീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകരുടെ വന്‍നിര എത്തിയിരുന്നു. 

ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും ശിവഗിരി സന്ദര്‍ശനവുമാണ് അമിത് ഷായുടെ ഔദ്യോഗിക പരിപാടികള്‍. അമിത് ഷായ്ക്ക് അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്‌സണിങ് (എഎസ്എല്‍) വിഭാഗം സുരക്ഷയുള്ളതിനാല്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ കൂടെ അനുമതിയോടെയാണ് വിമാനമിറക്കിയത്. 

ഡല്‍ഹി ആസ്ഥാനമായ എആര്‍ എയര്‍വെയ്‌സ് െ്രെപവറ്റ് ലിമിറ്റഡ് ആണ് അമിത് ഷായ്ക്കു വേണ്ടി പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയത്. നോണ്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ പറത്താന്‍ ഡിജിസിഎയുടെ ലൈസന്‍സുള്ള 109 ഏവിയേഷന്‍ കമ്പനികളിലൊന്നാണ് എആര്‍ എയര്‍വെയ്‌സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്