കേരളം

ശബരിമലയിൽ ഇനി ആർഎസ്എസ് വളണ്ടിയർമാർ; പ്രതിരോധിക്കേണ്ടി വന്നാൽ പ്രതിരോധിക്കും

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ശബരിമലയിൽ നട തുറക്കുന്ന നവംബർ അഞ്ചിന് പ്രത്യേക സംഘങ്ങളായി വളണ്ടിയർമാരെ എത്തിക്കാൻ ആർഎസ്എസ് അടക്കമുള്ള സംഘങ്ങളുടെ ഉന്നതതല രഹസ്യയോ​ഗത്തിന്റെ തീരുമാനം. നവംബർ നാലിന് ഇതുസംബന്ധിച്ച് അറിയിപ്പ് കീഴ്ഘടങ്ങൾക്ക് നൽകും. 

ഒരുമിച്ച് അവിടെയെത്താതെ ഒാരോ സംഘത്തിന് എത്തേണ്ട സമയക്രമം അനുവദിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ നിലപാടിനെ ശബരിമലയിൽ പ്രായോ​ഗികമായി നേരിടണമെന്നാണ് തീരുമാനം. പ്രതിരോധം നേരിടേണ്ടി വന്നാൽ അതിന് തയ്യാറാകണമെന്നും നിർദേശം നൽകും. 

അതിനിടെ ഹിന്ദു എെക്യവേദി സംസ്ഥാന നേതാവ് കെപി ശശികല ടീച്ചർ ഇന്ന് ശബരിമലയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. മറ്റ് ഹൈന്ദവ സംഘടനകളുടെ ഉന്നത നേതാക്കളും എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ശബരിമല വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന നിലപാടിലാണ് ബിജെപി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്