കേരളം

'ഇത്രയും സ്‌നേഹിച്ചിട്ടും കൊല്ലാന്‍ പറഞ്ഞു കളഞ്ഞല്ലോ'; കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയുടെ മുഖത്തുനോക്കി കൃഷ്ണകുമാര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; ഭര്‍ത്താവിന് കൊല്ലാനായി ക്വട്ടേഷന്‍ നല്‍കിയ ഭാര്യയെ അറസ്റ്റു ചെയ്ത വാര്‍ത്ത ഞെട്ടലോടെ കേരളം കേട്ടത്. അതേ ഞെട്ടലില്‍ തന്നെയാണ് അറസ്റ്റിലായ സുജാതയുടെ ഭര്‍ത്താവും. കൊലപാതക ശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് കൃഷ്ണകുമാര്‍ രക്ഷപ്പെട്ടത്. അറസ്റ്റു ചെയ്യാനായി പൊലീസ് വീട്ടില്‍ എത്തിയപ്പോള്‍ കൃഷ്ണകുമാറിനോട് സുജാത കുറ്റം ഏറ്റു പറയുകയും ക്ഷമ ചോദിക്കുകയും ചെയ്തു. നിന്നെ ഇത്രയും സ്‌നേഹിച്ചിട്ടും കൊല്ലാന്‍ പറഞ്ഞു കളഞ്ഞല്ലോ എന്നാണ് ഇതിന് മറുപടി പറഞ്ഞത്. 

കാമുകനൊപ്പം ജീവിക്കാനായാണ് സുജാത ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയാണ് കൃഷ്ണന്‍. അങ്ങോട്ടേക്ക് പൊകാന്‍ തിങ്കളാഴ്ച രാവിലെ തിരൂരിലെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വഴിയില്‍ വെച്ച് കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ യാത്രയുടെ എല്ലാ വിവരങ്ങള്‍ നല്‍കിയത് സുജാതയായിരുന്നു. കാമുകന്‍ സുരേഷ് ബാബുവിന്റെ സഹായത്തിലാണ് എല്ലാം പ്ലാന്‍ ചെയ്തത്. 

കൃഷ്ണകുമാര്‍ വീട്ടില്‍ നിന്ന് ഇറങ്ങി നടന്ന് വരുമ്പോള്‍ ഒരു കാര്‍ വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. താന്‍ നടന്ന് പോകുമ്പോള്‍ ഈ കാര്‍ തിരിക്കുന്നതും കണ്ടു. പിന്നീട് ഒന്നും ആലോചിക്കാന്‍ സമയം ലഭിച്ചില്ല, പാഞ്ഞെത്തിയ കാര്‍ കൃഷ്ണകുമാറിനെ ഇടിച്ച് തെറിപ്പിച്ചു. തെറിച്ചു വീണ കൃഷ്ണകുമാറിന് കാലിന്റെ എല്ലിനും തോളിനും പൊട്ടലേറ്റു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തനിക്കുണ്ടായ അപകടത്തില്‍ സംശയം തോന്നിയ കൃഷ്ണകുമാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് കൊലപാതക ശ്രമം പുറത്തുവരുന്നത്. സുരേഷ് ബാബുവുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് കൃഷ്ണകുമാറിന് അറിയാമായിരുന്നു. കൂടാതെ പൊലീസില്‍ പരാതി കൊടുക്കാനുള്ള ശ്രമം തടഞ്ഞതും സംശയത്തിന് ഇടവരുത്തി. ഇടിച്ച വണ്ടിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന് ഒടുവിലാണ് ക്വട്ടേഷന്‍ പുറത്തുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി