കേരളം

വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടി നശിക്കും; അടുത്ത തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ വാട്ടര്‍ ലൂ ആകും: കെ.സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് മറുപടിയുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റെ കെ. സുധാകരന്‍. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടി നശിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. വിശ്വാസികളെ ഒപ്പം നിര്‍ത്താനായില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ വാട്ടര്‍ ലൂ ആകും. 

ശബരിലയില്‍ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുത്. ഭക്തതരെ കൂടെ നിര്‍ത്തണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരും .കാസര്‍കോട്ട് നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്ത്രീകളു പുരുഷന്‍മാരും തുല്യരാണ്. അവര്‍ക്ക് എവിടേയും പോകാന്‍ അനുമതിയുണ്ടാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നുമാണ് രാഹുല്‍ പറഞ്ഞത്. എഐസിസിയും രാഹുലിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ശബരിമല യുവതി പ്രവേശനത്തില്‍ ഏറെ ആലോചിച്ചെടുത്ത നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിന്റേതും യുഡിഎഫിന്റേതുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

വിശ്വാസികളുടെ വികാരം മാനിച്ച് ഇങ്ങനെയൊരു നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും അതു മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി