കേരളം

ശബരിമല: ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി; കെഎസ്ആര്‍ടിസിയില്‍ ഒറ്റ  ടിക്കറ്റില്‍ പത്തുപേര്‍ക്ക് യാത്ര; സന്നിധാനത്ത് തങ്ങാനാവുക 24 മണിക്കൂര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഡിജിറ്റില്‍ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം വഴി ഇന്നുമുതല്‍ ദര്‍ശനത്തിനായി ബുക്കിങ് ചെയ്യാം. കേരള പൊലീസിന്റെ www.sabarimalaq.com എന്ന വെബ്‌സൈറ്റില്‍ നിന്നാണ് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

പൊലീസും കെഎസ്ആര്‍ടിസിയും ചേര്‍ന്നാണ് തിരക്ക് നിയന്ത്രിക്കുന്നതിനായി സംവിധാനം കൊണ്ടുവന്നത്. നിലയ്ക്കലില്‍ നിന്ന് പമ്പവരെ കെഎസ്ആര്‍ടിസി ബസ് ടിക്കറ്റും ബുക്ക് ചെയ്യാം. ഒരു ടിക്കറ്റില്‍ പത്ത് തീര്‍ത്ഥാടകര്‍ക്ക് യാത്ര ചെയ്യാം. keralartc.com എന്ന വെബ്‌സൈറ്റിലും ടിക്കറ്റ് ബുക്ക് ചെയ്യാം. 

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇരുപത്തിനാല് മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തീര്‍ത്ഥാടകരെ തങ്ങാന്‍ അനുവദിക്കില്ല. നിലക്കല്‍ മുതല്‍ തിരക്ക് നിയന്ത്രിക്കാനാണ് പൊലീസിന്റെ തീരുമാനം. 
ഒരു ദിവസത്തിനപ്പുറം മുറികള്‍ വാടകയ്ക്ക് നല്‍കില്ല. യുവതീ പ്രവേശനം കൂടി കണക്കിലെടുത്താണ് തിരക്ക് നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്