കേരളം

തിരുപ്പതി മാതൃകയില്‍ ശബരിമല ദര്‍ശനം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ ദര്‍ശനം ആന്ധ്രയിലെ തിരുപ്പതി തീര്‍ത്ഥാടനത്തിന്റെ മാതൃകയിലാക്കാന്‍ ആലോചന. ഡിജിപി ലോക്‌നാഥ് ബഹ്‌റ ഇതുസംബന്ധിച്ച നിര്‍ദ്ദേശം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തുചേര്‍ന്ന ഉന്നതതലയോഗത്തിലും ഇതേ ആവശ്യം ഉന്നയിച്ചു

പ്രളയത്തില്‍ പമ്പയിലെ പാലങ്ങള്‍ തകരുകയും ശുചിമുറികളെല്ലാം ഒലിച്ചുപോകുകയും ചെയ്തതിനാല്‍ തീര്‍ത്ഥാടകരുടെ വരവിന് കര്‍ശന നിയന്ത്രണം വേണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

തീര്‍ത്ഥാടകരുടെ മുഴുവന്‍ വാഹനനങ്ങളും നിലയ്ക്കലില്‍ യാത്ര അവസാനിപ്പിക്കണം. അവിടെ നിന്നും കെഎസ്ആര്‍ടിസി ബസ്സുകളില്‍ പമ്പയില്‍ എത്തിക്കണം. നിലവില്‍ വലിയ വാഹനങ്ങള്‍ തീര്‍ത്ഥാടകരെ പമ്പയില്‍ എത്തിച്ച ശേഷം തിരികെ നിലയ്ക്കലില്‍ എത്തി പാര്‍ക്ക് ചെയ്യുന്നതാണ് പതിവ്. ചെറിയ വാഹനങ്ങള്‍ക്ക് പമ്പയില്‍ തന്നെ പാര്‍ക്കിങ് അനുവദിച്ചിരുന്നു

ഓരോ ദിവസവും ദര്‍ശനത്തിന് എത്ര അ്യ്യപ്പന്‍മാര്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണക്കാക്കി അതനുസരിച്ചുള്ള ക്രമീകരണം ഉണ്ടാകണമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. തിക്കും തിരക്കും മൂലം അപകടങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ഇക്കാര്യം പൊലീസ് ഉന്നയിച്ചിരുന്നെങ്കിലും എതിര്‍പ്പ് മൂലം നടന്നില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്