കേരളം

ദുരിതാശ്വാസ വസ്തുക്കൾ ശേഖരിച്ച കേന്ദ്രത്തിൽ ജഡ്ജിമാരോടു തട്ടിക്കയറി; എംഎൽഎക്കെതിരേ സിപിഎം നടപടിയെടുത്തേക്കും

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഇരിങ്ങാലക്കുടയിൽ കോടതികളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ വസ്തുക്കൾ ശേഖരിച്ചിരുന്ന കേന്ദ്രത്തിൽ ജഡ്ജിമാരോടു തട്ടിക്കയറിയ സിപിഎം എംഎൽഎക്കെതിരെ പാർട്ടി നടപടി വന്നേക്കും. ക്ഷുഭിതനായ എംഎൽഎ ജഡ്ജിമാർക്കു നേരെ തട്ടിക്കയറിയെന്നാണു പരാതി. ഒരു അഡീഷണൽ ജില്ലാ ജഡ്ജി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു.

19ന് പ്രവർത്തനം തുടങ്ങിയ കേന്ദ്രത്തിന് വിവിധ കോടതികളിലെ ജഡ്ജിമാരും അഭിഭാഷകരും ക്രൈസ്റ്റ് കോളജിലെ അധ്യാപകരുമാണു നേതൃത്വം നൽകിയിരുന്നത്. 22ന് വൈകീട്ട് ക്യാംപിലെത്തിയ എംഎൽഎ താനറിയാതെ ക്യാമ്പ് നടത്തുന്നതിനുള്ള അതൃപ്തി അറിയിച്ച ശേഷം നിയന്ത്രണം ഏറ്റെടുക്കാൻ തുനിയുകയായിരുന്നു.

അതേസമയം ഹൈക്കോടതി നിർദേശപ്രകാരമാണ് കേന്ദ്രം നടത്തുന്നതെന്ന് ചുമതലപ്പെട്ടവർ പറയുന്നു. ജില്ലാ ഭരണകൂടത്തിന്റേയും ജനങ്ങളുടേയും ആവശ്യമനുസരിച്ചാണ് സാധനങ്ങൾ നൽകുന്നതെന്നും അവർ വ്യക്തമാക്കി. എംഎൽഎയുടെ പെരുമാറ്റത്തിൽ മനംമടുത്ത നടത്തിപ്പുകാർ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. സാധനങ്ങൾ തഹസി​ദാർക്ക് കൈമാറിയിട്ടുണ്ട്. 

സംഭവമറിഞ്ഞ സിപിഎം നേതൃത്വം നടത്തിപ്പുകാരെ വിളിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. എംഎൽഎയുടെ നടപടി നിർഭാ​​ഗ്യകരമാണെന്ന് പാർട്ടി വക്താവ് പറഞ്ഞു. അടുത്ത ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്ത് എംഎൽഎക്കെതിരേ നടപടിക്ക് ശുപാർശ ചെയ്യുമെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍