കേരളം

മുഖ്യമന്ത്രി ഫയലുകള്‍ അമേരിക്കയിലിരുന്ന് ഒപ്പിടും; മന്ത്രിസഭാ യോഗം ജയരാജന്‍ നയിക്കും, പകരം ചുമതലയില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയ്ക്ക് പോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും ഔദ്യോഗികമായി നല്‍കിയേക്കില്ല. എന്നാല്‍ അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രി ഇ.പി ജയരാജനെ ചുമതലപ്പെടുത്തും. ഈ തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടുന്നത്. 

ദുരിതാശ്വാസ ധനസമാഹരണവുമായി ബന്ധപ്പെട്ട് ഒരാഴ്ച മന്ത്രിമാര്‍ ചുമതലയുള്ള ജില്ലകളില്‍ ആയതിനാല്‍ ഈയാഴ്ച മന്ത്രിസഭ ചേരില്ല. ചികിത്സയിലായിരിക്കുമെങ്കിലും മുഖ്യമന്ത്രി ഇ-ഫയല്‍ സംവിധാനം ഉപയോഗിച്ച് ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടും. ശസ്ത്രക്രിയക്കും ചികിത്സയ്ക്കും ശേഷം 17ന് അദ്ദേഹം തിരിച്ചെത്തും. ശനിയാഴ്ച ഗവര്‍ണര്‍ സദാശിവത്തെ കണ്ട് അമേരിക്കയ്ക്ക് പോകുന്ന കാര്യം അദ്ദേഹം ധരിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്