കേരളം

ഒരു കൈ തരാം ഞങ്ങളൊന്നായി വരാം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഹരിനാരായണന്റെ മ്യൂസിക് ആല്‍ബം 

സമകാലിക മലയാളം ഡെസ്ക്

കാക്കനാട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഗാന രചയിതാവ് ബി.കെ ഹരിനാരായാണന്റെ മ്യൂസിക് ആല്‍ബം  വ്യവസായവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പ്രകാശനം ചെയ്തു. കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍  മുഹമ്മദ് വൈ സഫീറുള്ളക്ക് ആല്‍ബം നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.  ' ഒരു കൈ തരാം ഞങ്ങളൊന്നായി വരാം' എന്നു തുടങ്ങുന്ന ഗാനം  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലിയ പങ്കുവഹിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിച്ചു.

ഞങ്ങള്‍ കല കൊണ്ട് ജീവിക്കുന്നവരാണ്. അറിയാവുന്ന കലകൊണ്ട് ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്തമെന്ന ഉദ്ദേശത്തോടെയാണ് ആല്‍ബം ചിത്രീകരിച്ചത്. അതിനാല്‍ ഇതില്‍ നിന്നും കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും ഹരി നാരായണന്‍ പറഞ്ഞു. ബിബിന്‍ സംവിധാനം ചെയ്ത ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് കണ്ണന്‍ സജീവ് ആണ്.

പുതുമുഖ ഗായകന്‍ അഭിനവ് സജീവ് പാടിയ ഗാനത്തിന് ജോമോനാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് 24/7 ആണ് ഗാനം പ്രേക്ഷകരിലെത്തിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും