കേരളം

പ്രളയക്കെടുതി വിലയിരുത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍; മുഖ്യമന്ത്രി പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ കെടുതി വിലയിരുത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ട് ആണ് പ്രളയക്കെടുതിയുടെ കൃത്യവും സുഗമവുമായി വിലയിരുത്തുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. 

പ്രളയം ബാധിച്ച മേഖലകളില്‍ ആവശ്യങ്ങളെ മുന്‍നിര്‍ത്തി ഗാര്‍ഹിക സര്‍വ്വേ നടത്താന്‍ ക!ഴിയുന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്.
ഉപരിതല മാപ്പിങ് കൂടി ചേര്‍ന്നാണ് ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നതെന്നത് കൊണ്ടുതന്നെ ദീര്‍ഘകാല അടിസ്താനത്തില്‍ നടപ്പിലാക്കുന്ന വികസന പരിപാടികള്‍ക്കും ഈ ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ ഉപകാരപ്പെടും.

ഐഐഎ തിരുവനന്തപുരത്തെ വിദഗ്ദരായ ആര്‍ക്കിടെക്ടുകളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തത്.
തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഐടി സെക്രട്ടറി, പി.ഡബ്ല്യു.ഡി സെക്രട്ടറി എന്നിവരെല്ലാം ആപ്പ് പരിശോധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍