കേരളം

കാറപകടം: ഹനാന്റെ നട്ടെല്ലിന് സാരമായ പരുക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:കാറപകടത്തില്‍ പരുക്കേറ്റ ഹനാന് നട്ടെല്ലിന് പൊട്ടല്‍ ഉള്ളതിനാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും. സാരമായ പരുക്കേറ്റനെ തുടര്‍ന്ന് എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് ഹനാന്‍. 

കൊടുങ്ങല്ലൂരില്‍ ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഹനാന്‍. ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന െ്രെഡവര്‍ക്കും പരുക്കേറ്റു.ഒരാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ വെട്ടിച്ചപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഹനാനെ കൊടുങ്ങല്ലുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ ചികിത്സക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ഹനാന്റെ കൈകളിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പരുക്കുണ്ട്

തമ്മനത്ത് സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റതോടെയാണ് ഹനാന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹനാന്റെ കഷ്ടപ്പാടുകള്‍ വായിച്ചറിഞ്ഞ് സംവിധായകന്‍ അരുണ്‍ഗോപി പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിലേക്ക് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

മീന്‍ വിറ്റും കച്ചവടങ്ങള്‍ നടത്തിയും ഈവന്റ് മാനേജ്‌മെന്റിന് പോയുമൊക്കെയാണ്കൊളേജ് പഠനത്തിനുള്ള പണം ഹനാന്‍ സമ്പാദിക്കുന്നത്. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാര്‍ഥിനിയാണ് ഹനാന്‍. മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു