കേരളം

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ഇരുമ്പ് കമ്പി വീണു; മെട്രോ നിര്‍മ്മാണത്തിനിടെ അപകടം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മെട്രോ നിര്‍മ്മാണത്തിനുപയോഗിച്ചിരുന്ന ഇരുമ്പ് കമ്പി വീണ് അപകടം. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.  എംജി റോഡില്‍ മഹാരാജാസ് കോളെജിന് സമീപം മെട്രോ നിര്‍മ്മാണം നടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. 

ഫോര്‍ട്ട് കൊച്ചി എഎസ്‌ഐ സുകുമാരന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഭാര്യയുമായി കച്ചേരിപ്പടിയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു കമ്പി കാറിന് മുകളിലേക്ക് പതിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ കാറിന്റെ ചില്ലും ബോണറ്റും മുകള്‍ഭാഗവും തകര്‍ന്നു. കാറിനേറ്റ നഷ്ടം പരിഹരിക്കുമെന്ന് കരാറുകാരന്‍ അറിയിച്ചിട്ടുണ്ട്. കമ്പി ചരിഞ്ഞു വീണതു കൊണ്ടാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്. 

കഴിഞ്ഞ ആഴ്ച ലിസി ജംഗ്ഷനില്‍ വച്ചും മെട്രോ റെയില്‍പാതയിലെ കോണ്‍ക്രീറ്റ് കട്ട ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണിരുന്നു. സുരക്ഷിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ ഡിഎംആര്‍സി വീഴ്ച വരുത്തുകയാണ് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്