കേരളം

കേരളം നേരിടുന്നത് നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധി, പ്രളയത്തില്‍ മരിച്ചത് 488 പേര്‍ ; 54.11 ലക്ഷം ജനങ്ങള്‍ പ്രളയബാധിതരെന്നും കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പ്രളയത്തെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് കേരളത്തില്‍ മരിച്ചത് 488 പേരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 54.11 ലക്ഷം ആളുകളാണ് സംസ്ഥാനത്ത് പ്രളയബാധിതരായി ഉള്ളതെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ദേശീയ ദുരന്ത നിവാരണ കേന്ദ്രമാണ് ആഭ്യന്തര മന്ത്രാലയത്തിനായി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ ജില്ലകളിലായി 15 പേരെ കാണാതെയായിട്ടുമുണ്ട്. 
 
രാജ്യത്ത് 1400 പേരുടെ ജീവന്‍ മഴയും പ്രളയവും ഉരുള്‍പൊട്ടലും കവര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളമുള്‍പ്പടെ 10 സംസ്ഥാനങ്ങളെയാണ് കാലവര്‍ഷം ബാധിച്ചത്. 57,024 ഹെക്ടര്‍ കൃഷിഭൂമി വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും നശിച്ചിട്ടുണ്ട്. 

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നു പോകുന്നതെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ