കേരളം

ഇന്ത്യയിലെ ഒരു ഡാമിനും ഇത്തരത്തിലൊരു പ്രളയം തടയാനാവില്ല; കേരളത്തിലുണ്ടായത് അസാധാരണ സാഹചര്യമെന്ന് കേന്ദ്ര ജലകമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ ഡാമുകള്‍ക്ക് പ്രളയം തടയാനുള്ള ശേഷിയില്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍. പ്രളയം രൂക്ഷമാക്കിയതില്‍ ഡാമുകള്‍ക്ക് പങ്കില്ലെന്നും കേന്ദ്രജലകമ്മീഷന്‍ പഠനറിപ്പോര്‍ട്ട് പറയുന്നു. തോട്ടപ്പള്ളി സ്പില്‍വെയിലും തണ്ണീര്‍മുക്കം ബണ്ടിലും തടസ്സമുണ്ടായി.ഇത് പ്രളയം രൂക്ഷമാക്കാന്‍ ഇടയാക്കീ. രണ്ടിടത്തും കൂടുതല്‍ ജലമൊഴുക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. പഠനറിപ്പോര്‍ട്ട് കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന് സമര്‍പ്പിച്ചു. 

കേരളത്തിലുണ്ടായത് അസാധാരണമായ സാഹചര്യമായിരുന്നെന്നും 1924ലെ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമായിരുന്നു കേരളത്തിലെതെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. പീരുമേട് പ്രഭവകേന്ദ്രമായുള്ള ശക്തമായ മഴയാണ് കേരളത്തില്‍ പെയ്തത്. ഓഗസ്ത് 16,17,18 തിയ്യതികളില്‍ ശക്തമായ മഴയാണ് പെയ്തത്. മഴയില്‍ ഒഴുകിയ വെള്ളത്തിന്റെ അളവ് 12 ബില്യണ്‍ ക്യുബിക്ക് മീറ്ററാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.ഡാമുകള്‍ ഇല്ലാത്തിടത്തുപോലും കനത്ത പ്രളയമുണ്ടായെന്നും റിപ്പോര്‍്ട്ടിലുണ്ട്

കേരളത്തിലെ ഡാമുകള്‍ക്ക് സംഭരിക്കാന്‍ കഴിയുന്ന ജലത്തിന്റെ അളവ് രണ്ടര ബില്യണ്‍ ക്യുബിക് മീറ്റര്‍ മാത്രമാണ്. ഇതിന്റെ അഞ്ചിരിട്ടി വെള്ളമാണ് മൂന്ന് ദിവസം പെയ്തത്. ഇന്ത്യയിലെ ഒരുഡാമിനും ഇത്തരത്തില്‍ പ്രളയം തടയാനുള്ള ശേഷിയില്ലെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ വലിയ ജലസംഭരണിയായ സര്‍ദാര്‍ സരോവറില്‍ പോലും 10 ബില്യണ്‍ ക്യുബിക്ക് മീറ്റര്‍ വെള്ളം സംഭരിക്കാനെ ശേഷിയുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൂടാതെ ഡാമുകളുടെ നടത്തിപ്പിന് ചട്ടം ഉണ്ടാകണമെന്നും ജലനിരപ്പ് നിര്‍ണ്ണയിക്കുന്നതുള്‍പ്പെടെ ചട്ടപ്രകാരമായിരിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു