കേരളം

കേരളത്തില്‍ ചിക്കന്‍ഗുനിയയും മലേറിയയും ഡെങ്കിയും പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:എലിപ്പനി ഭീതിയില്‍ കഴിയുന്ന കേരളത്തെ ആശങ്കയിലാക്കി ദേശീയ രോഗപ്രതിരോധ കേന്ദ്രത്തിന്റെ  മുന്നറിയിപ്പ്. സംസ്ഥാനത്ത് ചിക്കന്‍ഗുനിയയും ഡെങ്കിയും മലേറിയയും പടര്‍ന്നു പിടിക്കുമെന്ന് ദേശീയ രോഗപ്രതിരോധ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കാത്തതാണ് നിലവില്‍ സ്ഥിതി ഗുരുതരമാക്കിയതെന്നും എന്‍.സി.ഡി.സി  പറയുന്നു.

പതിനഞ്ച് ദിവസത്തിനുള്ളില്‍ ചിക്കന്‍ഗുനിയ, മലേറിയ, ഡെങ്കിപ്പനി എന്നിവ പടരാമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്ട്രോള്‍ നല്‍കുന്ന മുന്നറിയിപ്പ്.  പകര്‍ച്ചാ വ്യാധികളുടെ കാര്യത്തില്‍ അടുത്ത മൂന്നു മാസം കേരളത്തിന് നിര്‍ണായകമാണ്. വെള്ളപ്പൊക്കം പൂര്‍ണമായും മാറാത്തതിനാല്‍ കൊതുക് പെരുകുന്നതിന് കാരണമാകും .ആരോഗ്യവിദഗ്ദരുടെ  നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് മുന്‍കരുതലുകള്‍ എടുക്കണം.

സംസ്ഥാനത്ത് എലിപ്പനി പടരുന്നത് ആശങ്കാജനകമാണ്.  പ്രളയം സംസ്ഥാനത്താകെ എലിപ്പനി ബാധയ്ക്ക് കാരണമായി.ആവശ്യമായ മുന്നറിയിപ്പുകള്‍ കേന്ദ്രം നല്‍കിയിരുന്നതായും സംസ്ഥാനം മികച്ച രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും എന്‍സിഡിസി പറയുന്നു.  എലിപ്പനി ചികിത്സയ്ക്കായി എന്‍സിഡിസിയുടെ 12അംഗ വിദഗ്ധ സംഘം കേരളത്തിലെത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്ന് എന്‍സിഡിസി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ