കേരളം

മൂക്കുമില്ല, ശ്വസിക്കാന്‍ ദ്വാരങ്ങളുമില്ല; അപൂര്‍വ മുഖവുമായി ആട്ടിന്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്

പുനലൂര്‍: മൂക്കിന്റെ സ്ഥാനത്ത് ദ്വാരങ്ങളില്ല. കണ്ണുകള്‍ രണ്ടും തൊട്ടു ചേര്‍ന്നിരിക്കുന്നു. എന്നാല്‍ ശ്വസിക്കുകയും പാല് കുടിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. ഒരു ആട്ടിന്‍ കുട്ടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. 

അപൂര്‍വ മുഖവുമായി ജനിച്ച ആട്ടിന്‍ കുട്ടി. പുനലൂര്‍ കുന്നുമ്മേല്‍ കല്ലുവിളവീട്ടില്‍ എം.സലീംഖാന്റെ വീട്ടിലായിരുന്നു ഏവരേയും അമ്പരപ്പിച്ചുകൊണ്ട് മറ്റൊരു രൂപവുമായി ആട്ടിന്‍കുട്ടി പിറന്നത്. തിങ്കളാഴ്ചയായിരുന്നു ഈ ആട്ടിന്‍ കുട്ടിയുടെ ജനനം. 

മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി ആട്ടിന്‍കുട്ടിയെ പരിശോധിച്ചു. മുഖത്തിന്റെ അസ്വാഭാവികത അല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നും ആട്ടിന്‍കുട്ടിക്കില്ല. മൂന്ന് വയസുള്ള ആടാണ് അപൂര്‍വ മുഖമുള്ള ആട്ടിന്‍ കുട്ടിക്ക് ജന്മം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്