കേരളം

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുന്നത് സന്തോഷമുള്ള കാര്യമെന്ന്  ശ്രീധരന്‍ പിള്ള

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ ബിജെപിയിലേക്ക് വരുന്നതും സ്ഥാനാര്‍ത്ഥിയാവുന്നതും സന്തോഷമുള്ള കാര്യമാണ് എന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള.

നിലവില്‍ അദ്ദേഹം സേവാ ഭാരതിയുമായി സഹകരിക്കുന്നുണ്ട്. പക്ഷേ ബിജെപി പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ ഇതുവരേക്കും നടന്നിട്ടില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

 കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചതോടെയാണ് തരൂരിനെതിരെ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഡെക്കാന്‍ ഹെറാള്‍ഡ് പത്രമാണ് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനകളുമായി റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

2019ല്‍ മോഹന്‍ലാലിനെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനാണ് സംഘത്തിന്റെ താത്പര്യം. എന്നാല്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെന്ന നിലയില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കാന്‍ സംഘം ഉദ്ദേശിക്കുന്നില്ല. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ലാലിന്റെ പ്രതിച്ഛായ ഉറപ്പിച്ച ശേഷം സ്ഥാനാര്‍ഥിയാക്കാനാണ് പരിപാടി. ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ ഇതിനായി ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥാനാര്‍ഥിയാവുന്ന കാര്യത്തില്‍ മോഹന്‍ലാല്‍ ഇതുവരെ സമ്മതം നല്‍കിയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സംഘവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന്റെ പ്രതിച്ഛായ ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘം ആസൂത്രണം ചെയ്യും. നടന്‍ എന്ന നിലയില്‍ കേരളീയ സമൂഹത്തില്‍ സ്വീകാര്യതയുള്ള മോഹന്‍ലാല്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ കൂടി സജീവമാവുന്നതോടെ രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനാവുമെന്നാണ് സംഘം കണക്കു കൂട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു