കേരളം

സ്‌നേഹ സമ്മാനവുമായി ഷാദിയയെ തേടി ജയസൂര്യയെത്തി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  മഞ്ജുവാര്യര്‍ക്ക് പിന്നാലെ സ്‌നേഹസമ്മാനവുമായി കുഞ്ഞുഷാദിയയെ കാണാന്‍ നടന്‍ ജയസൂര്യയെത്തി. തന്റെ കുടുക്കയിലുണ്ടായിരുന്ന പണം ദുരിതാശ്വാസത്തിനായി നല്‍കിയാണ് ഷാദിയ ശ്രദ്ധിക്കപ്പെട്ടത്. ബ്രെയിന്‍ ട്യൂമറിന് ചികിത്സയില്‍ കഴിയുകയാണ് ഷാദിയ. 

 ഫോട്ടോ വെട്ടിയൊട്ടിച്ച കാര്‍ഡ് ജയസൂര്യയ്ക്ക് സമ്മാനമായി നല്‍കിയാണ് ഷാദിയ ഇഷ്ടതാരത്തെ സ്വീകരിച്ചത്. കനിവിന്റെ വലിയ മനസിനുടമയെ കണ്ടതും ജയസൂര്യ വാരിയെടുത്ത് നെറുകയില്‍ ഉമ്മ വച്ചു. മിടുക്കിയായിരിക്കണമെന്ന താരത്തിന്റെ ആശംസയ്ക്ക് ഷാദിയ ചിരിച്ചു കൊണ്ട് തലയാട്ടി. 

ചികിത്സാ വിവരങ്ങള്‍ വല്യുമ്മയോട് ചോദിച്ചറിഞ്ഞു. ഷാദിയയെ വീട്ടിലേക്ക് ക്ഷണിച്ചാണ് അദ്ദേഹം മടങ്ങിയത്. വീട്ടിലുണ്ടാക്കിയ ചോക്ക്‌ലേറ്റുകള്‍ താരത്തിന് സമ്മാനമായി നല്‍കാനും ഷാദിയ മറന്നില്ല. സ്വന്തം ചികിത്സയ്ക്കായി സമ്പാദിച്ച പണമാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഷാദിയ സമ്മാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍