കേരളം

സ്വര്‍ണത്തേക്കാള്‍ മാറ്റുണ്ട് ഈ ഓട്ടോഡ്രൈവറുടെ മനസിന്; 45 ലക്ഷം വിലമതിക്കുന്ന സ്വര്‍ണക്കട്ടി പൊലീസില്‍ ഏല്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇനിയുള്ള കാലം സുഖമായി ജീവിക്കാന്‍ അതുമതിയാകുമായിരുന്നു. ഏതോ യാത്രക്കാരന്‍ മറന്നു വെച്ചുപോയ ആ സ്വര്‍ണ്ണക്കട്ടി. പക്ഷേ ഓട്ടോ ഡ്രൈവറായ പയ്യാനക്കല്‍ ചാമുണ്ടി വളപ്പ് ഡ്രൈവര്‍ ഹൗസില്‍ ബഷീറിന്റെ ഉള്ളിലെ നന്മയ്ക്ക് ആ സ്വര്‍ണക്കട്ടിയേക്കാള്‍ തൂക്കമുണ്ടായിരുന്നു. 

1.491 കിലോഗ്രാം തൂക്കമുള്ള ഏകദേശം 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ കട്ടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു ബഷീര്‍. ബുധനാഴ്ച രാവിലെ പാളയം കമ്മത്ത് ലൈനില്‍ നിന്നും ബഷീറിന്റെ കെഎല്‍ 11 ബിസി 8451 നമ്പര്‍ ഓട്ടോയില്‍ കയറിയ യാത്രക്കാരനാണ് സ്വര്‍ണക്കട്ടി മറന്നു വെച്ചത്. 

ഓട്ടോയില്‍ നിന്നും സ്വര്‍ണക്കട്ടി കിട്ടിയതിന് പിന്നാലെ ബഷീര്‍ അത് ടൗണ്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതിന് 45 ലക്ഷത്തോളം വില വരുമെന്ന് ടൗണ്‍ എസ്‌ഐ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു