കേരളം

ജോലി തേടി കേരളത്തിലെത്തി; നേപ്പാള്‍ സ്വദേശിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി;  കുടുങ്ങിക്കിടന്നത് അരമണിക്കൂര്‍

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കല്ലില്‍തട്ടി ബസ് സ്റ്റാന്‍ഡില്‍ വീണ നേപ്പാള്‍ സ്വദേശി ബസ് തലയിലൂടെ കയറിയിറങ്ങി മരിച്ചു. ബസ്ഡ്രൈവര്‍ ഇറങ്ങിയോടിയതിനെത്തുടര്‍ന്ന് അര മണിക്കൂറോളം ഇദ്ദേഹം ബസിനടിയില്‍ കുടുങ്ങിക്കിടന്നു. ജോലി അന്വേഷിച്ചെത്തിയ നേപ്പാള്‍ സ്വദേശി കാഞ്ച(49)യാണു മരിച്ചത്. തൊടുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഇന്നലെ രാത്രി 7.45നായിരുന്നു സംഭവം. 

ഫോണില്‍ സംസാരിച്ചു നടന്ന കാഞ്ച മുന്നിലെ കല്ലില്‍തട്ടി വീഴുകയായിരുന്നു. ഈ സമയം സ്റ്റാന്‍ഡിലേക്കു കയറിവന്ന തൊടുപുഴപാല സൂപ്പര്‍ ഫാസ്റ്റ് ബസിനു മുന്നിലേക്കാണു വീണത്. ബസിന്റെ മുന്‍വശത്തെ വീല്‍ വീല്‍ തലയിലൂടെ കയറിയിറങ്ങിയാണു മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. െ്രെഡവര്‍ ഇറങ്ങിയോടിയതോടെ കാഞ്ച അരമണിക്കൂറോളം ബസിനടിയില്‍ കിടന്നു. മറ്റു ജീവനക്കാരാരും ബസ് മാറ്റാന്‍ തയാറായില്ല. പോലീസെത്തി ബസ് മാറ്റിയശേഷം ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സിലാണ് ആശുപത്രിലേക്കു കൊണ്ടുപോയത്. കാഞ്ചയുടെ പക്കല്‍നിന്നു കണ്ടെത്തിയ ഫോണില്‍ പോലീസ് വാഴക്കുളത്തുള്ള സുഹൃത്തുമായി ബന്ധപ്പെട്ടപ്പോഴാണു പേരുവിവരങ്ങള്‍ അറിയാന്‍ സാധിച്ചത്. കൊല്ലപ്പള്ളിയില്‍ ബേക്കറിയില്‍ ജീവനക്കാരനായിരുന്നു. അവിടുത്തെ ജോലി വേണ്ടെന്ന് വച്ച് തൊടുപുഴയില്‍ ജോലി അന്വേഷിച്ച് എത്തിയപ്പോഴായിരുന്നു അപകടം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ