കേരളം

തെരുവോരം ചിത്രകാരന്‍ ബസിനടിയില്‍ മരിച്ച നിലയില്‍, ബസ് കയറി മരിച്ചതെന്ന് പൊലീസ്‌

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: തെരുവോര ചിത്രകാരനെ കെഎസ്ആര്‍ടിസി ബസിന്റെ അടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് മാറാടി പോട്ടേക്കണ്ടത്തില്‍ അഷ്‌റഫ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴയിലെ കെഎസ്ആര്‍ടിസി ഡിപ്പോയിലായിരുന്നു സംഭവം. മൂവാറ്റുപുഴയിലെ റോഡിലും ചുമരിലുമെല്ലാം ചിത്രം വരച്ച് അഷ്‌റഫ് ശ്രദ്ധയാകര്‍ശിച്ചിരുന്നു. 

കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തുള്ള കള്ളുഷാപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് അടിയില്‍ ഒരാള്‍ കിടക്കുന്നതായി ഡിപ്പോയിലെ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാളുടെ വയറിന് സമീപം മുറിവേറ്റ പാട് കണ്ടെത്തിയിട്ടുണ്ട്. ബസ് ശരീരത്തിലൂടെ കയറി ഇറങ്ങിയാണ് അഷ്‌റഫ് മരിച്ചിരിക്കുന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇവിടെ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പണി നടക്കുന്നതിനാല്‍ ബസുകള്‍ രാത്രി റോഡിന്റെ അരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇങ്ങനെ നിര്‍ത്തിയിടുന്ന ബസുകളിലാണ് അഷ്‌റഫ് ഉറങ്ങിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്